മണിമല: ചങ്ങനാശ്ശേരി അതിരൂപതയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ചെത്തിപ്പുഴ സെൻ്റ് തോമസ് ആശുപത്രിയുടെ ശാഖയായി ആരംഭിക്കുന്ന ഇൻഫൻ്റ് ജീസസ് ഹോസ്പിറ്റൽ മാസങ്ങൾക്കുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ചികിത്സ ആരംഭിക്കും.
250 ബെഡുകളോടു കൂടിയ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് 2023 ജൂലൈ 3 ന് തറക്കല്ലിടും. മണിമലയിൽ നിന്ന് 500 മീറ്റർ അകലെ മണിമല-റാന്നി റോഡിൽ കരിക്കാട്ടൂരിലേക്ക് പോകുന്ന വഴിയിൽ സംസ്ഥാന ഹൈവയോട് ചേർന്നാണ് അത്യാധുനിക ആതുരാലയം പ്രവർത്തന സജ്ജമാകുന്നത്. പ്രമുഖ ഡോക്ടേഴ്സ് ഈ ആശുപത്രിയിൽ സേവനത്തിനെത്തും.
യൂറോപ്യൻ സാങ്കേതിക ഉപകരണങ്ങൾ കാര്യക്ഷമവും കൃത്യതയും ഉള്ള രോഗനിർണ്ണയവും ചികിത്സയും സാധ്യമാക്കും. കുറഞ്ഞ ചിലവിൽ അന്തർദ്ദേശീയ നിലവാരമുള്ള ചികിത്സകൾ റാന്നി, ചുങ്കപ്പാറ കോട്ടാങ്ങൽ, ചെറുവളളി, പഴയിടം, ചിറക്കടവ്, വെള്ളാവൂർ, നെടുങ്കുന്നം, കടയനിക്കാട്, വാഴൂർ, കങ്ങഴ ,മുണ്ടത്താനം,ചാമംപതാൽ, ആലപ്ര, വള്ളംചിറ, മുക്കട, പ്രദേശങ്ങളിലെ ജനങ്ങൾക്ക് വേഗത്തിൽ ലഭ്യമാവും.