കോട്ടയം ജില്ലയുടെ 48-ാമത് കളക്ടറായി വി വിഘ്‌നേശ്വരി ചുമതലയേറ്റു.


കോട്ടയം: കോട്ടയം ജില്ലയുടെ 48-ാമത് കളക്ടറായി വി വിഘ്‌നേശ്വരി ചുമതലയേറ്റു. ഇന്ന് രാവിലെ 10 മണിയോടെ കളക്ട്രേറ്റിൽ എത്തി ചുമതലയേറ്റെടുത്തു. കോട്ടയം ജില്ലാ കലക്ടറായിരുന്ന ഡോ.പി കെ ജയശ്രീ സർവീസിൽ നിന്നു വിരമിച്ച ഒഴിവിലാണ് വിഘ്‌നേശ്വരിയുടെ നിയമനം. 2015 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥയായ വിഘ്‌നേശ്വരി മധുര സ്വദേശിനിയാണ്. 2011-ൽ മധുര ത്യാഗരാജാർ കോളേജ് ഓഫ് എൻജിനീയറിങ് കോളേജിൽനിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ വിഘ്‌നേശ്വരി ഒരുവർഷം ചെന്നൈ ടി.സി.എസിൽ അസിസ്റ്റന്റ് സിസ്റ്റം എൻജീയറായി ഒരുവർഷം ജോലിചെയ്തത്തിനു ശേഷമാണ് 2015-ൽ ഐ.എ.എസ്. നേടിയത്. കോഴിക്കോട് സബ് കളക്ടർ, കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി ഡയറക്ടർ, കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ, കെ.ടി.ഡി.സി. മാനേജിങ് ഡയറക്ടർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. എറണാകുളം കളക്ടർ എൻ.എസ്.കെ.ഉമേഷാണ്‌ വിഘ്‌നേശ്വരിയുടെ ഭർത്താവ്. ഇരുവരും തമിഴ്‌നാട് മധുര സ്വദേശികളാണ്.