ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത: കോട്ടയം ജില്ലയിൽ ജൂൺ 12 വരെ മഞ്ഞ അലർട്ട്.


കോട്ടയം: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് 2023 ജൂൺ 12 വരെ കോട്ടയം ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി മലയോര മേഖലയിലുൾപ്പടെ ജില്ലയിൽ ശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്.