അമൽ ജ്യോതി കോളേജ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ: ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ല, പോലീസ് മാനേജ്‌മെന്റിനൊപ്പം, ശ്രദ്ധ സതീഷിന്റെ കുടുംബം അമൽജ്യോതി


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ കുടുംബം ഇന്ന് കോളേജിൽ പ്രതിഷേധ ധർണ്ണ നടത്തും. മകൾക്ക് നീതി ലഭിക്കണമെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ല എന്നും പോലീസ് മാനേജ്‌മെന്റിനൊപ്പം ആണെന്നും ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥിനിയുടെ കുടുംബം കോളേജിൽ പ്രതിഷേധ ധർണ്ണ നടത്തുന്നത്. ശ്രദ്ധയുടെ ജന്മനാട്ടിൽ നിന്നും നിരവധിപ്പേർ പ്രതിഷേധ ധർണ്ണയിൽ പങ്കെടുക്കും. ഹൈക്കോടതി നിർദ്ദേശപ്രകാരം ഇപ്പോൾ പോലീസ് സുരക്ഷയിലാണ് ക്ലാസ്സുകൾ നടക്കുന്നത്. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലില്‍ കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനിയും കോളേജിലെ രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥിനിയുമായ ശ്രദ്ധ സതീഷിനെ(20) യാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.