കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർഥിനിയുടെ മരണത്തിൽ കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ചൊവ്വാഴ്ച മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രതിഷേധ ദിനത്തിനു ആഹ്വാനം ചെയ്ത് എസ്.എഫ്.ഐ. വിദ്യാർത്ഥിനിയുടെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ് എഫ് ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലില്‍ കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനിയും കോളേജിലെ രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥിനിയുമായ ശ്രദ്ധ സതീഷിനെ(20) യാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സഹപാഠികൾ ഉൾപ്പടെ വിദ്യാർത്ഥികൾ കോളേജ് മാനേജ്‌മെന്റിനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്.
അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ മരണം: ചൊവ്വാഴ്ച മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രതിഷേധ ദിനം.