പാലാ: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച വ്യാപാര സ്ഥാപനം അടച്ചു പൂട്ടി.
പാലാ നഗരത്തിലെ പച്ചക്കറി-മീൻ-പലചരക്കു വിൽപനകേന്ദ്രമാണ് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ നേതൃത്വത്തിലുള്ള സംയുക്തസ്‌ക്വാഡ് നടത്തിയ പരിശോധനയെത്തുടർന്ന് അടച്ചുപൂട്ടിയത്. പാലാ ടൗൺ ഹാളിന്റെ എതിർവശത്തുള്ള സ്ഥാപനമാണ് പരിശോധനയെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശപ്രകാരം അടച്ചുപൂട്ടിയത്.
വിലക്കയറ്റവും പൂഴ്ത്തിവയ്പും തടയുന്നതിനായി ജില്ലയിൽ അഞ്ചുതാലൂക്കുകളിലും ഇന്നലെയും സ്‌ക്വാഡ് പരിശോധന നടന്നു. 114 വ്യാപാരസ്ഥാപനങ്ങളിൽ നടന്ന പരിശോധനയിൽ 50 ക്രമക്കേടുകളാണ് കണ്ടെത്തിയത്. 34000 രൂപ പിഴയും ഈടാക്കി.