കോട്ടയം ജില്ലയിൽ 3 ദുരിതാശ്വാസ ക്യാമ്പുകൾ.


കോ​ട്ട​യം: കനത്ത മഴയെ തുടർന്ന് കോട്ടയം ജില്ലയിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 3 ആയി. മലയോര മേഖലയിൽ മഴയുടെ ശക്തി കുറഞ്ഞതോടെ ജില്ലയുടെ താഴ്ന്ന മേഖലകളിലുള്ള വീടുകളിലും റോഡുകളിലും വെള്ളം കയറി തുടങ്ങി.

മഴ കുറഞ്ഞതോടെ മലയോര മേഖലയ്ക്ക് ആശ്വാസമായെങ്കിലും ദുരിതത്തിലേക്ക് നീങ്ങുകയാണ് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലുള്ളവരും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും. കിഴക്കൻ മേഖലകളിൽ നിന്നുള്ള വെള്ളം ഒഴുകി എത്തുന്നതോടെ ദുരിതത്തിലാണ് ഇവർ.

ഒരാഴ്ചയിലധികം ദിവസങ്ങൾ എടുക്കും ഇവിടെ നിന്നും വെള്ളമിറങ്ങാൻ. ചങ്ങനാശേ​രി താ​ലൂ​ക്കി​ൽ ര​ണ്ടു ക്യാമ്പുകളും കോട്ടയം താ​ലൂ​ക്കി​ൽ ഒ​രു ക്യാമ്പുമാണ് പ്രവർത്തിക്കുന്നത്. ഏ​ഴു കു​ടും​ബ​ങ്ങ​ളി​ലാ​യി 25 പേ​രാ​ണ് ക്യാ​മ്പു​ക​ളി​ലു​ള്ള​ത്. 12 പു​രു​ഷ​ന്മാ​രും ഏ​ഴു സ്ത്രീ​ക​ളും ആ​റു കു​ട്ടി​ക​ളു​മാ​ണു​ള്ള​ത്.​

File photo