കുട്ടിക്കാനത്ത് മിനി ലോറി കൊക്കയിലേക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു.


മുണ്ടക്കയം: കുട്ടിക്കാനത്ത് മിനി ലോറി കൊക്കയിലേക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു. കോട്ടയം സ്വദേശി ജോമോനാണ് അപകടത്തിൽ മരിച്ചത്. കട്ടപ്പന കുട്ടിക്കാനം സംസ്ഥാന പാതയിൽ കുട്ടിക്കാനത്തിന് സമീപമാണ് മിനിലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തിൽ മിനി വാനിലുണ്ടായിരുന്ന ഡ്രൈവർ മരിച്ചു. കോട്ടയം ഭാഗത്തു നിന്നും ടയറുമായി വന്ന മിനിലോറിയാണ് ഏകദേശം ആയിരം അടിയോളം താഴ്ചയുള്ള കൊക്കെയിലേക്ക് മറിഞ്ഞത്. പോലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് ആണ് രക്ഷാപ്രവർത്തനം നടത്തിയത്. ഡ്രെെവർ ജോമോൻ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇദ്ദേഹത്തെ ഏകദേശം 250 അടി താഴ്ചയില്‍ നിന്നുമാണ്‌ കണ്ടെത്തിയത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.