എരുമേലി: എരുമേലിയിൽ സ്വകാര്യ ബസ്സ് ഇടിച്ചു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. എരുമേലി പൊര്യന്മല പടിഞ്ഞാറേക്കുറ്റ് അമ്മിണിയമ്മ(72) ആണ് മരിച്ചത്.
എരുമേലി റാന്നി റോഡിൽ ശ്രീനിപുരത്തു വെച്ച് ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു എന്നാണു ദൃക്‌സാക്ഷികൾ പറഞ്ഞത്.
ഞായറഴ്ച കുർബാന കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകട സ്ഥലത്തു വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു. മൃതദേഹം എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ച ശേഷം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് എരുമേലി കാണാകാപ്പാലം ഓർത്തഡോക്സ് പള്ളിയിൽ നടക്കും. സുജ,സിബി,സിജി എന്നിവരാണ് മക്കൾ.