മഴക്കെടുതി: ജില്ലയിൽ കോട്ടയത്തും ചങ്ങനാശ്ശേരിയിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.


കോട്ടയം: കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മഴക്കെടുതികൾ നേരിടുന്നതിന്റെ ഭാഗമായി ജില്ലയിൽ കോട്ടയത്തും ചങ്ങനാശ്ശേരിയിലും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു.

 

 കനത്ത മഴയിൽ വാകത്താനം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വെള്ളംകയറിയതിനെ തുടർന്ന് തൃക്കോത എൽ പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽനിന്നുള്ള 5 കുടുംബങ്ങളിലെ 19 അംഗങ്ങൾ ക്യാമ്പിലുണ്ട്.

 

 ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ നെടുംകുന്നം വില്ലേജിൽ സെന്റ് അൽഫോൻസ് പള്ളിയുടെ പാരിഷ് ഹാളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ക്യാമ്പിൽ മൂന്ന് പേരാണുള്ളത്.