കല്ലറ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേനയ്ക്ക് ഇലക്ട്രിക്ക് ഓട്ടോ.

കോട്ടയം: കല്ലറ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേനയ്ക്ക് ഇലക്ട്രിക്ക് ഓട്ടോ കൈമാറി. ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോണി തോട്ടുങ്കലിന് താക്കോൽ കൈമാറി.

 

 കോട്ടയം ജില്ലാ പഞ്ചായത്തിന്റെ 2022 - 23വാർഷിക പദ്ധതിയിൽ  വകയിരുത്തിയ 3ലക്ഷം രൂപയും കേരള ശുചിത്വ മിഷന്റെ 2 ലക്ഷം രൂപയും ചേർത്ത് 5 ലക്ഷം രൂപയുടെ ഇലക്ട്രിക്ക് ഓട്ടോ കല്ലറ ഗ്രാമ പഞ്ചായത്തുമായി സംയുക്തമായിട്ടാണ് വാങ്ങിയത്.

 n  

 കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോണി തോട്ടുങ്കൽ, വൈസ് പ്രസിഡണ്ട്  ഷൈനി ബൈജു, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ.ശശികുമാർ, ആരോഗ്യ വിദ്യാഭാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ജോയ് കോട്ടായിൽ, ക്ഷേമകാര്യം സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ മിനി ജോസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി ഉഷാകുമാരി, അസിസ്റ്റന്റ് സെക്രട്ടറി ജോബി കുര്യാക്കോസ്, ഹരിത കർമ്മസേന അംഗങ്ങൾ, സി ഡി എസ് ചെയർപേഴ്സൺ നിഷ ദിലീപ് വി ഇ ഓ അശ്വതി, ജോമോൻ എന്നിവർ പങ്കെടുത്തു.