കോട്ടയം: വന്നതിന് സന്തോഷവും നന്ദിയും പറയുമ്പോൾ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു, അത് അവസാന കൂടിക്കാഴ്ചയാകുമെന്ന് വിചാരിച്ചില്ല. ഉമ്മൻചാണ്ടിയെ ഇക്കഴിഞ്ഞ ഒക്ടോബറിൽ നേരിൽക്കണ്ട ദിവസത്തെ അനുസ്മരിച്ചു സംസാരിക്കുകയായിരുന്നു ലതികാ സുഭാഷ്.
കഴിഞ്ഞ ഒക്ടോബർ 31 നു ആലുവ ഗസ്റ്റ് ഹൗസിൽ വെച്ചുള്ള കൂടിക്കാഴ്ച അദ്ദേഹത്തിൻറെ പിറന്നാൾ ദിനത്തിലായിരുന്നു എന്ന് മഹിളാ കോൺഗ്രസ് മുൻ നേതാവും വനം വികസന കോർപറേഷൻ അധ്യക്ഷയുമായ ലതികാ സുഭാഷ് പറഞ്ഞു. അദ്ദേഹത്തിന്റെ ശബ്ദം തീരെ പതിഞ്ഞിരുന്നു.
വന്നതിന് സന്തോഷവും നന്ദിയും പറയുമ്പോൾ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു എന്നും ലതിക ഓർക്കുന്നു. "എന്റെ ജീവിതമാണ് എന്റെ സന്ദേശം" എന്ന് മഹാത്മജി പറഞ്ഞതു പോലെ പറയാൻ കഴിയുന്ന അപൂർവം രാഷ്ട്രീയ നേതാക്കളിൽ ഒരാളാണദ്ദേഹമെന്നും അന്നും ഇന്നും എന്നും പൊതുജീവിതത്തിൽ എങ്ങനെ ജനങ്ങളോടിടപെടണമെന്നതിന് എന്റെ റോൾ മോഡലായ നേതാവാണ് ഉമ്മൻ ചാണ്ടിയെന്നും ലതികാ സുഭാഷ് പറഞ്ഞു.