സംസ്‌കാരം വ്യാഴാഴ്ച പുതുപ്പള്ളിയില്‍, ഭൗതികശരീരം ബെംഗളൂരുവിൽ നിന്ന് ഇന്ന് ഉച്ചക്ക് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കും, നാളെ രാവിലെ വിലാപയ


കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരം വ്യാഴാഴ്ച കോട്ടയം പുതുപ്പള്ളിയില്‍ നടക്കും. ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം ബെംഗളൂരുവിൽ നിന്ന് ഇന്ന് ഉച്ചക്ക് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കും.

 

 തിരുവനന്തപുരത്തെ പുതുപ്പള്ളി വീട്ടിൽ എത്തിച്ച ശേഷം നാലു മണിയോടെ സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലും തുടർന്ന് സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലും പൊതുദർശനത്തിനു വയ്ക്കും. രാത്രി കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് വീണ്ടും ഭൗതികശരീരം തിരുവനന്തപുരത്തെ പുതുപ്പള്ളി വീട്ടിൽ എത്തിക്കും.

 

 ബുധനാഴ്ച രാവിലെ സെക്രട്ടേറിയറ്റിൽ പൊതുദർശനത്തിനു ശേഷം വിലാപയാത്രയായി കോട്ടയത്തേക്ക് പുറപ്പെടും. തിരുനക്കര മൈതാനത്ത് പൊതുദര്ശനത്തിനുള്ള ഒരുക്കങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. തുടർന്ന് പുതുപ്പള്ളിയിലെ വസതിയിൽ എത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലാണു സംസ്കാര ചടങ്ങുകൾ നടക്കുന്നത്. ബാംഗ്ലൂർ ഭദ്രാസന മെത്രാപ്പോലീത്ത എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തയുടെ പ്രധാന കാർമ്മീകത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ ബാംഗ്ലൂരിലുള്ള ഭവനത്തിൽ പ്രാർത്ഥനകൾ നടത്തി.