ഇല്ല...ഇല്ല...മരിക്കുന്നില്ല, കണ്ണേ, കരളേ, കണ്മണിയേ...;മുദ്രാവാക്യം വിളിച്ച്, കണ്ഠമിടറി തങ്ങളുടെ പ്രിയനേതാവിന് യാത്ര പറഞ്ഞു, കനത്ത മഴയിലും ഉമ്മൻ ചാണ്ട


ചങ്ങനാശ്ശേരി: കനത്ത മഴയിലും ജനങ്ങളിൽ ഒരാളായ തങ്ങളുടെ ജനകീയ നേതാവിനെ കാത്തിരിക്കുകയായിരുന്നു ചങ്ങനാശ്ശേരി. 



അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ചങ്ങനാശ്ശേരിയിൽ എത്തിയപ്പോൾ കനത്ത മഴയെ പോലും അവഗണിച്ചു രാത്രി വെളുക്കോളം കാത്തിരിക്കുകയായിരുന്നു ജനങ്ങൾ.

 

 ''ഇല്ല...ഇല്ല...മരിക്കുന്നില്ല,ജീവിക്കുന്നു ഞങ്ങളിലൂടെ, കണ്ണേ, കരളേ, കണ്മണിയേ...'' മുദ്രാവാക്യം വിളിച്ച് കണ്ഠമിടറിയാണ് തങ്ങളുടെ പ്രിയനേതാവിന് ചങ്ങനാശ്ശേരി യാത്ര പറഞ്ഞത്. വിലാപയാത്ര ചങ്ങനാശ്ശേരിയിൽ നിന്നും കോട്ടയത്തേക്ക് അടുക്കുകയാണ്. എം സി റോഡിനെ കണ്ണീർക്കടലാക്കി ജനസാഗരം തീർത്താണ് വിലാപയാത്ര കോട്ടയത്തേക്ക് കടന്നു വരുന്നത്.

 

 കോട്ടയം പുതുപ്പള്ളിയിലെ ഒരു സാധാരണക്കാരനിൽ നിന്നും കേരളത്തിന്റെ അമരക്കാരനായി മാറിയ ജനപ്രിയ നേതാവ്, ജനകീയനായ ജനങ്ങളിൽ ഒരാളായി ജനങ്ങൾക്കൊപ്പമുണ്ടായിരുന്ന തങ്ങളുടെ സ്വന്തമായിരുന്ന കുഞ്ഞൂഞ്ഞിനെ അവസാനമായി ഒരു നോക്ക് കാണാനായി തിരുനക്കര മൈതാനത്ത് ഉറങ്ങാതെ കാത്തിരിക്കുന്നത് ആയിരങ്ങളാണ്. വിലാപയാത്ര എത്തുന്ന എം സി റോഡിൽ പാതയോരത്ത് ആദരാഞ്ജലികളർപ്പിച്ചു ആയിരങ്ങളാണ് തടിച്ചു കൂടിയിരിക്കുന്നത്.

പൂക്കളെറിഞ്ഞും കൈകൾ കൂപ്പിയും ചിത്രങ്ങളുമാണ് നിരവധിപ്പേരാണ് ആദരാഞ്ജലികൾ അർപ്പിക്കുന്നത്. മെഴുകുതിരികൾ കത്തിച്ചു പിടിച്ചും തങ്ങളുടെ പ്രിയ നേതാവിന് ജനം ആദരാഞ്ജലികൾ അർപ്പിച്ചു. കോട്ടയം പുതുപ്പള്ളിയിലെ ഒരു സാധാരണക്കാരനിൽ നിന്നും കേരളത്തിന്റെ അമരക്കാരനായി മാറിയ ജനപ്രിയ നേതാവ്, അതായിരുന്നു പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞെന്ന ഉമ്മൻ ചാണ്ടി. 
ഏതൊരാവശ്യത്തിനും എപ്പോൾ വേണമെങ്കിലും ആരുടേയും ശുപാർശയില്ലാതെ ഓടിയെത്തി സങ്കടങ്ങളും ആവലാതികളും ആവശ്യങ്ങളും പറയാൻ സാധിച്ചിരുന്നു അപൂർവ്വ വ്യക്തികളിൽ ഒരാളായിരുന്നു ഉമ്മൻ ചാണ്ടി. നേതാവായിരിക്കുമ്പോഴും എം.എൽ.എ.യും മന്ത്രിയും മുഖ്യമന്ത്രിയുമായിരിക്കുമ്പോഴും അടച്ചിടാത്ത ആർക്കും കയറിവരാവുന്ന തുറന്നവാതിലുള്ള വീട്... ഇതായിരുന്നു ജനങ്ങൾക്ക് മുൻപിൽ ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ കാരോട്ട് വള്ളക്കാലിൽ വീട്.