ഇരട്ട ചക്രവാത ചുഴി: സംസ്ഥാനത്ത് അടുത്ത 5 ദിവസം കനത്ത മഴക്ക് സാധ്യത, കോട്ടയം ജില്ലയിൽ വ്യാഴാഴ്ച വരെ യെല്ലോ അലേർട്ട്.


കോട്ടയം: സംസ്ഥാനത്ത് അടുത്ത 5 ദിവസം കനത്ത മഴക്ക് സാധ്യത. കോട്ടയം ഉൾപ്പടെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലേർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോട്ടയം ജില്ലയിൽ വ്യാഴാഴ്ച വരെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 

 

 03-07-2023 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്

04-07-2023 :  കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം

05-07-2023 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട്

06-07-2023 : ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസറഗോഡ് എന്നിങ്ങനെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ച ജില്ലകൾ.

 

 മൺസൂൺ പാത്തി നിലവിൽ അതിന്റെ സാധാരണ സ്ഥാനത്തത് നിന്നും തെക്ക് ഭാഗത്ത്‌ സ്ഥിതി ചെയ്യുന്നതായും തെക്കൻ മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ തീരദേശ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നതായും പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തായി ചക്രവാതചുഴി നിലനിൽക്കുന്നതായും മറ്റൊരു ചക്രവാതചുഴി ആൻഡമാൻ കടലിനു മുകളിലും സ്ഥിതി ചെയ്യുന്നതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.