കോട്ടയം: കോട്ടയത്ത് കെ.എസ്.ആർ.ടി.സി. ബസ്സ് സ്‌കൂട്ടറിലിടിച്ച് യുവാവിന് ദാരുണാന്ത്യം. മൂലംകുളം സ്വദേശി ജേക്കബ്(65) ആണ് മരിച്ചത്.
കോട്ടയം എം സി റോഡിൽ ചിങ്ങവനത്ത് ആണ് അപകടം ഉണ്ടായത്. ഞാലിയാകുഴി-ചിങ്ങവനം റോഡിൽ നിന്നും എം സി റോഡിലേക്ക് കയറുകയായിരുന്ന സ്കൂട്ടറിൽ ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസ് ഇടിക്കുകയായിരുന്നു.
എം സി റോഡിലേക്ക് കയറിയ സ്‌കൂട്ടറിൽ കെ.എസ്.ആർ.ടി.സി. ബസ്സ് ഇടിച്ചതോടെ സ്‌കൂട്ടർ ബസ്സിന്റെ മുൻഭാഗത്തെ ടയറിന്റെ ഭാഗത്ത് കുടുങ്ങുകയായിരുന്നു. കുറച്ചു ദൂരം മുൻപോട്ട് നിരങ്ങി നീങ്ങിയ ശേഷമാണ് ബസ്സ് നിന്നത്. ബസ്സിന്റെ ടയർ യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി മരണം സംഭവിക്കുകയായിരുന്നു. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാരും പോലീസും ചേർന്നാണ് ബസ്സിന്റെ ടയറിനടിയിൽ നിന്നും യുവാവിനെ പുറത്തെടുത്തത്.