ചങ്ങനാശേരി: മണിപ്പൂരിലെ ക്രൈസ്തവ വംശഹത്യക്കെതിര എസ്ഡിപിഐ ചങ്ങനാശേരി മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. എസ്ഡിപിഐ കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി അൽത്താഫ് ഹസ്സൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. അനുദിനം മണിപ്പൂരിൽ സംഭവിക്കുന്നത് രാജ്യത്തിന്റെ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കുട്ടികളെയും പുരുഷന്മാരെയും അതിക്രൂരമായി കൊന്നൊടുക്കുകയും ചർച്ചുകൾ അഗ്നിക്കിരയാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ രാജ്യവും സംസ്ഥാനവും ഭരിക്കുന്ന ബിജെപി സർക്കാർ മൗനം അവലംഭിക്കുന്നത് അക്രമകാരികൾക്ക് കൂട്ട് നിൽക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം അൻസൽ പായിപ്പാട് അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് അനീഷ് തെങ്ങണ മണ്ഡലം സെക്രട്ടറി റഷീദ് കുന്നൻ, അൻസൽ ബൈജു, റിഷാദ് ചങ്ങനാശേരി തുടങ്ങിയവർ നേതൃത്വം നൽകി.