ചങ്ങനാശ്ശേരി: ചങ്ങനാശേരി നഗരസഭ അധ്യക്ഷയ്‌ക്കെതിരെ എൽഡിഎഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം പാസായത്തോടെ യു ഡി എഫിന് ഭരണം നഷ്ടമായി. ചങ്ങനാശേരി നഗരസഭ അധ്യക്ഷ സന്ധ്യ മനോജിനെതിരെയാണ് എൽ ഡി എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എൽഡിഎഫിലെ 16 അംഗങ്ങൾക്കു പുറമെ രണ്ട് കോൺഗ്രസ് അംഗങ്ങളും ഒരു സ്വതന്ത്ര അംഗവും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്തു. 37 അംഗ കൗൺസിലിൽ 19 അംഗങ്ങൾ അവിശ്വാസ പ്രമേയത്തേ പിന്തുണച്ചു. യുഡിഎഫ് നൽകിയ വിപ്പ് ലംഘിച്ച് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും 17 ആം വാർഡ് മെമ്പറുമായ രാജു ചാക്കോ, 33 ആം വാർഡ് മെമ്പറും കോൺഗ്രസ് വെസ്റ്റ് മണ്ഡലം സെക്രട്ടറിയുമായ ബാബു തോമസ് എന്നിവരാണ് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്തത്. മൂന്ന് ബിജെപി അംഗങ്ങൾ വിട്ടുനിന്നു. 37 അംഗ കൗണ്‍സിലില്‍ യു.ഡി.എഫിന് നാലുസ്വതന്ത്രര്‍ ഉള്‍പ്പെടെ 18 പേരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. എല്‍.ഡി.എഫിന് 16 അംഗങ്ങളും ബി.ജെ.പിക്ക് മൂന്നംഗങ്ങളുമാണുള്ളത്.
അവിശ്വാസ പ്രമേയം: ചങ്ങനാശേരിയിൽ യുഡിഎഫിനു ഭരണ നഷ്ടം.