കോട്ടയം: പച്ചക്കറി വാങ്ങാൻ ഇറങ്ങിയാൽ ഇപ്പോൾ കൈ പോലും എന്നതിൽ സംശയമില്ല. മിക്ക പച്ചക്കറികളുടെയും വില 100 കടന്നിരിക്കുകയാണ്. കീശ കാലിയാക്കിയും അടുക്കള ബഡ്ജറ്റ് താളം തെറ്റിച്ചും പച്ചക്കറി വില കുതിച്ചുയരുകയാണ്.
പച്ചക്കറികൾക്കും പഴങ്ങൾക്കും ദിനംപ്രതി വില വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പച്ചമുളകിനും തക്കാളിക്കും ബീൻസിനും വെളുത്തുള്ളിക്കുമെല്ലാം വില 100 കടന്നു. ഇഞ്ചി വില 300 നോട് അടുക്കുന്നു. ഇങ്ങനെ പോയാൽ പച്ചക്കറിയില്ലാതെ കറികൾ എങ്ങനെ വെക്കാമെന്ന ചിന്തയിലാണ് ഇപ്പോൾ ജനങ്ങൾ.
ഉള്ളി വില 100 കടന്നപ്പോൾ സവാള വിലയിലും വർദ്ധനവ് ഉണ്ടായിത്തുടങ്ങി. 20 രൂപയായിരുന്നു സവാള വില 28 രൂപയിൽ എത്തി. മുരിങ്ങയ്ക്കായ വിലയും ഏത്തക്കായ വിലയും അധികം താമസിയാതെ 100 ൽ എത്തും. വിപണിയിൽ വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായി ഇടപെടുന്നില്ല എന്ന പരാതി ജനങ്ങൾക്കിടയിലുണ്ട്.