ക്ഷേമ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കും.


തിരുവനന്തപുരം: ക്ഷേമ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കും. മേയ്, ജൂൺ മാസങ്ങളിലെ പെൻഷൻ തുകയായ 3200 രൂപയാണ് വിതരണം ചെയ്യുന്നത്. ഈ മാസം 23നു മുൻപ് വിതരണം പൂർത്തിയാക്കും. 60 ലക്ഷത്തോളം പേരാണ് ക്ഷേമപെൻഷൻ ഗൂണഭോക്താക്കൾ.