കോട്ടയം: കോട്ടയം തിരുവാർപ്പ് പഞ്ചായത്ത് ഓഫിസില്‍ ആത്മഹത്യാ ഭീഷണിയുമായി കർഷകന്‍. തിരുവാർപ്പ് സ്വദേശി എ.ജി.ബിജുമോനാണ് തിരുവാർപ്പ് പഞ്ചായത്ത് ഓഫിസിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. കൂവപ്പുറം പാടശേഖരത്തിൽ ബിജുവിന്റെ 1.32 ഏക്കർ വയലിനോട് ചേർന്നുള്ള വാച്ചാൽ സമീപ പാടശേഖരത്തിന്റെ ഉടമ അടച്ചതായി പരാതി നൽകിയിരുന്നു. വെള്ളം ലഭിക്കാത്തതിനാൽ കൃഷി ചെയ്യാൻ സാധിക്കുന്നില്ലെന്നും നെൽ ചെടികൾ നശിച്ചു പോകുന്നതായും ബിജു പറഞ്ഞു. പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നും ആരോപിച്ചാണ് ബിജു പഞ്ചായത്ത് ഓഫീസിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.
വയലിനോട് ചേർന്നുള്ള വാച്ചാൽ അടച്ചു, വയലിൽ കൃഷി ഇറക്കാൻ കഴിയുന്നില്ല. വെള്ളം കിട്ടാതെ നെൽച്ചെടികൾ നശിക്കുന്നു: കോട്ടയം തിരുവാർപ്പ് പഞ്ചായത്ത് ഓഫിസില്