കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രചരണത്തിൽ സജീവമാവുകയാണ് എന്ന് പാലാ എം എൽ എ മാണി സി കാപ്പൻ.
പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥനയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുത്തനായ പ്രാപ്തനായ വിദ്യാസമ്പന്നനും സേവന സന്നദ്ധനും ആയ എല്ലാറ്റിനും ഉപരിയായി ഉമ്മൻചാണ്ടിയുടെ രക്തമായ യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ. ചാണ്ടി ഉമ്മൻ മുപ്പതിനായിരത്തിലധികം വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തോടെ കേരള നിയമസഭയിലേക്ക് എത്തുമെന്നും മാണി സി കാപ്പൻ പറഞ്ഞു.