കോട്ടയം കടുത്തുരുത്തി സ്വദേശിനിക്ക് നെതർലൻഡ്സ് യൂണിവേഴ്സിറ്റിയിൽ പഠനത്തിന് 23 ലക്ഷത്തിന്റെ സ്കോളർഷിപ്പ്, ഇന്ത്യയിൽ നിന്നും സ്‌കോളർഷിപ്പ് ലഭിച്ച ഏക വിദ


കടുത്തുരുത്തി: കോട്ടയം കടുത്തുരുത്തി സ്വദേശിനിക്ക് നെതർലൻഡ്സ് യൂണിവേഴ്സിറ്റിയിൽ പഠനത്തിന് 23 ലക്ഷത്തിന്റെ സ്കോളർഷിപ്പ്. കെ.എസ്. പുരം പുളിക്കിയിൽ പി.വി. തോമസിന്റെയും ജെയിനമ്മ തോമസിന്റെയും മകളായ അഡ്വ. ജസ്റ്റി തോമസിനാണ് സ്കോളർഷിപ്പ് ലഭിച്ചത്. ബാലാവകാശങ്ങളെക്കുറിച്ച് പഠനം നടത്താൻ അഡ്വാൻസ്ഡ് എൽഎൽഎം ഇൻ ഇന്റർനാഷനൽ ചിൽഡ്രൻസ് റൈറ്റ്സ് കോഴ്സ് പഠനം നടത്താൻ 23 ലക്ഷം രൂപയുടെ ക്യുപർ- ഓവർപെൽറ്റ് സ്കോളർഷിപ്പാണ് ജസ്റ്റിക്ക് ലഭിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നും സ്‌കോളർഷിപ്പ് ലഭിച്ച ഒരേയൊരാൾ ജസ്റ്റിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഓർ വർഷം 25 പേർക്ക് മാത്രമാണ് ഈ കോഴ്സ് പഠിക്കാൻ അവസരം കിട്ടുക എന്ന് ജസ്റ്റി പറഞ്ഞു. ലോകത്തിൽ നെതർലൻഡ്സിലെ ലൈഡൻ യൂണിവേഴ്സിറ്റിയിൽ മാത്രമാണ് അഡ്വാൻസ്ഡ് എൽഎൽഎം ഇൻ ഇന്റർനാഷനൽ ചിൽഡ്രൻസ് റൈറ്റ്സ് കോഴ്സ് ഉള്ളത്. യു.എൻ.കമ്മിറ്റി ഓൺ ദി റൈറ്റ്സ് ഓഫ് ദി ചൈൽഡ് ചെയർപഴ്സൻ ആയ ആൻ സ്കെൽട്ടൻ നയിച്ച ടീമിന്റെ നേതൃത്വത്തിൽ ആയിരുന്നു ജസ്റ്റി തോമസുമായി ഇന്റർവ്യൂ നടത്തിയത്. സഹോദരൻ ക്രിസ്റ്റി തോമസ് ഹൈക്കോടതി അഭിഭാഷകനാണ്.