കോട്ടയം: കണ്ണെത്താ ദൂരത്തോളം പൂത്തുലഞ്ഞ കോട്ടയത്തിന്റെ പിങ്ക് ഫെസ്റ്റിവലായ ആമ്പൽ ഫെസ്റ്റിന് നാളെ തുടക്കം. നാളെ രാവിലെ 8 മണിക്ക് തിരുവാർപ്പ് മലരിക്കലിൽ ആമ്പൽ ഫെസ്റ്റിന്റെ ഉത്‌ഘാടനം ജില്ലാ പോലീസ് മേധാവി കെ കാർത്തിക് നിർവ്വഹിക്കും. മീനച്ചിലാർ മീനന്തറയാർ കൊടൂരാർ പുനർസംയോജന പദ്ധതി,തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്,മലരിക്കൽ ടൂറിസം സൊസൈറ്റി, കാഞ്ഞിരം സർവ്വീസ് സഹകരണ ബാങ്ക്, തിരുവാർപ്പ് വില്ലേജ് സർവ്വീസ് സഹകരണ ബാങ്ക്, ജെ-ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖര സമിതികൾ എന്നിവർ സംയുകതമായാണ് ആമ്പൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. മുൻ വർഷങ്ങളിലും ആമ്പൽ ഫെസ്റ്റ് വലിയ വിജയമായിരുന്നു. മീനച്ചിലാർ - മീനന്തറയാർ -കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി മാതൃകയായി വികസിപ്പിക്കുന്ന ഒരു ടൂറിസം കേന്ദ്രമാണ് കോട്ടയം ജില്ലയിൽ തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കൽ. സന്ദർശകർക്ക് വള്ളങ്ങളിൽ യാത്ര ചെയ്ത് ആമ്പലുകൾക്കിടയിലൂടെ കാഴ്ചകൾ കാണാൻ അവസരമുണ്ട്.
കാഴ്ചകൾ കണ്ടു ആസ്വദിക്കാനായി വാഹനങ്ങളിൽ വരുന്നവർ വാഹനങ്ങൾ റോഡിൽ പാർക്കു ചെയ്യാതെ വീടുകളിലും പുരയിടങ്ങളിലും 30 രൂപ പാർക്കിംഗ് ഫീസ് നൽകി വാഹനം പാർക്ക് ചെയ്യേണ്ടതാണ് എന്നും റോഡ് ഗതാഗതം തടസ്സപ്പെട്ടാൽ തദ്ദേശീയർക്ക് അത് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും അഡ്വ.കെ അനിൽകുമാർ പറഞ്ഞു. കോട്ടയത്തിനു ഇനി മൂന്നു മാസം പിങ്ക് വസന്തമാണ്. ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങൾ മലറിക്കലിനൊപ്പം കോട്ടയത്തിനു ആഘോഷമാണ്. കോട്ടയത്തിനു വീണ്ടും ആമ്പൽ വസന്തത്തിന്റെ വിസ്മയ കാഴ്ച്ചകൾ കാണാൻ അവസരം എത്തിയിരിക്കുകയാണ്. പതിവ് തെറ്റിക്കാതെ ഇത്തവണയും നമ്മുടെ കോട്ടയത്തിന്റെ സ്വന്തം ആമ്പൽ വസന്തം വിരുന്നെത്തി. മൂന്നാറിൽ നീലക്കുറിഞ്ഞി പൂക്കുന്നത് പോലെ മലരിക്കലും അമ്പാട്ടുകടവിലും ഏക്കറുകണക്കിന് പാടശേഖരങ്ങളിൽ ആമ്പൽപ്പൂക്കൾ പൂത്തുലഞ്ഞു നിൽക്കുന്ന കോട്ടയത്തിന്റെ പിങ്ക് വസന്തം ആരംഭിച്ചിരിക്കുകയാണ്. കോട്ടയത്തിന്റെ പിങ്ക് ഫെസ്റ്റിവലായ ആമ്പൽ വസന്തം ഇനി മൂന്നു മാസത്തേക്ക് കൂടുതൽ ദൃശ്യ ഭംഗിയോടെ കണ്ടാസ്വദിക്കാം. കൂടുതലായി പൂക്കൾ വരും ദിവസങ്ങളിൽ വിടർന്നു വരും. 2019 ൽ ഒരു വലിയ ആഘോഷം തന്നെയായിരുന്നു നമ്മുടെ ഈ ആമ്പൽ വസന്തം. ആമ്പൽ ഫെസ്റ്റ് ഉൾപ്പടെ നിരവധി പരിപാടികൾ ഇതിനോടനുബന്ധിച്ച് നടത്തിയിരുന്നു. കോട്ടയം തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ മലറിക്കളിൽ ഏക്കറുകണക്കിന് പറന്നു കിടക്കുന്ന പാടശേഖരങ്ങളിലാണ് സഞ്ചാരികളെ ആകർഷിക്കുന്ന മനം മയക്കുന്ന പച്ചയിൽ പിങ്ക് പരവതാനി വിരിച്ച പോലെ ആമ്പൽപ്പൊക്കം വിടർന്നു നിന്ന് കാഴ്ചയുടെ വസന്തം ഒരുക്കുന്നത്. കോട്ടയം കുമരകം റൂട്ടിൽ മലരിക്കലും പനച്ചിക്കാട് അമ്പാട്ടുകടവിലുമാണ് പൂത്തുലഞ്ഞു നിൽക്കുന്ന കോട്ടയത്തിന്റെ പിങ്ക് ഫെസ്റ്റിവലായ ആമ്പൽ വസന്തം കൂടുതലായി കാണാനാകുക. ഇതോടൊപ്പം അയ്മനം പൂത്തൂക്കരി പാടശേഖരത്തും കൊല്ലാട് കിഴക്കുപുറത്തെ പാടശേഖരങ്ങളിലും ജില്ലയുടെ സമീപ മേഖലകളിലും പാടശേഖരങ്ങളിൽ ആമ്പൽപ്പൂക്കൾ വിസ്മയമൊരുക്കാറുണ്ട്. 12 വര്ഷത്തിലൊരിക്കലാണ് മൂന്നാറിന് നീല വസന്തം സമ്മാനിച്ചു നീലക്കുറിഞ്ഞികൾ പൂക്കുന്നതെങ്കിൽ കോട്ടയത്തിനു എല്ലാ വർഷവും പിങ്ക് വസന്തം സമ്മാനിച്ചു പൂത്തുലഞ്ഞു നിൽക്കുകയാണ് മലരിക്കലിലും അമ്പാട്ടുകടവിലും ആമ്പൽ വസന്തം. രാവിലെ 6 മണി മുതൽ 10 മണി വരെയാണ് ദൃശ്യ വിസ്മയം കണ്ടാസ്വദിക്കാനാകുക. സഞ്ചാരികൾക്ക് ആമ്പൽ പാടത്തിലൂടെ വള്ളത്തിൽ യാത്രയ്ക്ക് അവസരമൊരുക്കുന്നുണ്ട്. മലരിക്കലിലെ ആമ്പൽ വിസ്മയം ടൂറിസം ഭൂപടത്തിൽ ഇതിനോടകം തന്നെ വളരെയധികം ശ്രദ്ധ നേടിക്കഴിഞ്ഞു. സമീപ ജില്ലകളിൽ നിന്നും സംസ്ഥാനത്തിന് പുറത്തു നിന്നുമുൾപ്പടെ സഞ്ചാരികൾ ഈ വിസ്മയ കാഴ്ചകൾ കാണാനായി എത്തിയിരുന്നു. 2018 മുതൽ ആണ് ആമ്പൽ വിസ്മയം ഇത്രത്തോളം പ്രസിദ്ധമായി മാറിയത്. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും കണ്ടറിഞ്ഞവർ മലരിക്കലിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ആമ്പൽ വിസ്മയം കാണാനെത്തിയ എല്ലാവരിലും വിസ്മയകരമായ നയനാന്ദകര കാഴ്ചകൾ സമ്മാനിച്ചാണ് സഞ്ചാരികളെ മലരിക്കൽ യാത്രയാക്കിയത്. ഒഴിവു ദിവസങ്ങളിലും ഞായറാഴ്ചകളിലുമാണ് സന്ദർശകരുടെ തിരക്ക് കൂടുതലായി അനുഭവപ്പെടുന്നത്. ഓഗസ്റ്റ് ആദ്യവാരം മുതൽ ഒക്റ്റോബർ വരെ മലരിക്കൽ മേഖലയ്ക്ക് ഉത്സവമാണ് ഈ ആമ്പൽ വസന്തം. സെലിബ്രിറ്റികളുടേതടക്കം നിരവധി ഫോട്ടോഷൂട്ടുകൾക്കും വെഡിങ് ഷൂട്ടുകൾക്കും ആമ്പൽ വിസ്മയം വേദിയാകുന്നുണ്ട്. രാവിലെ 6 മണി മുതൽ 10 മണി വരെ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. ആമ്പൽ പാടങ്ങളിലൂടെ വള്ളത്തിൽ കയറിയുള്ള യാത്രയ്ക്കും ചിത്രങ്ങളും വീഡിയോകളും പകർത്തുന്നതിനും അവസരമുണ്ട്. ജില്ലയിൽ നിന്ന് മാത്രമല്ല ജില്ലക്ക് പുറത്തു നിന്നും സംസ്ഥാനത്തിന് പുറത്തു നിന്നും വരെ കഴിഞ്ഞ വർഷങ്ങളിൽ പിങ്ക് വസന്തം നെറിക്കണ്ടു ആസ്വദിക്കാനായി സഞ്ചാരികൾ എത്തിയിരുന്നു. വള്ളത്തിൽ ആമ്പൽ കാടുകൾക്കിടയിലൂടെ പൂക്കളെ തൊട്ട് തലോടി നീങ്ങാം. മുട്ടറ്റം വരെ മാത്രം വെള്ളമുള്ള സ്ഥലങ്ങളിലൂടെ വേണമെങ്കിൽ നടന്ന് ആസ്വദിക്കാം. ആമ്പൽക്കാടുകൾക്കിടയിലൂടെ നടക്കുകയും ഫോട്ടോകൾ പകർത്തുന്നതിനുമാണ് തിരക്ക്. ആകാശത്തെ നീല നിറവും വെള്ളത്തിലെ പിങ്ക് നിറവും ചേരുമ്പോൾ വശ്യമായ സൗന്ദര്യം ഈ സ്ഥലത്തിന് ലഭിക്കുന്നു.
ചിത്രങ്ങൾ: സോഷ്യൽ മീഡിയ.