ഈരാറ്റുപേട്ട: ഈരാറ്റുപേട്ട സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്‌റൈനില്‍ മരിച്ചു. ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശി പരേതനായ വെട്ടിക്കല്‍ അബ്ദുല്‍ റഹീമിന്റെ മകൻ അനില്‍ (45) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുദൈബിയ അല്‍ ഹിലാല്‍ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. കഴിഞ്ഞ ദിവസമാണ് ഖത്തറില്‍ നിന്ന് ബഹ്‌റൈനിൽ ജോലിക്ക് എത്തിയത്. മുൻപ് യുഎഇയിലും ജോലിചെയ്തിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. മാതാവ് ബല്‍കീസ്. ഭാര്യ രഹന. മൂന്ന് മക്കളുണ്ട്.