അയർലൻഡിൽ അന്തരിച്ച കോട്ടയം സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിക്കും, സംസ്കാരം തിങ്കളാഴ്ച മാങ്ങാനത്ത്.


കോട്ടയം: അയർലൻഡിൽ അന്തരിച്ച കോട്ടയം സ്വദേശിനിയുടെ സംസ്കാരം തിങ്കളാഴ്ച മാങ്ങാനത്ത് നടക്കും. ഡബ്ലിനിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളും ഡബ്ലിൻ സെന്റ്‌. വിൻസന്റ്സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ റിട്ട. ക്ലിനിക്കൽ നഴ്സ് മാനേജറും ആയിരുന്ന ചെമ്പകശേരിൽ സിസിലി സെബാസ്റ്റ്യൻ(71) ആണ് മരണമടഞ്ഞത്. ദീർഘനാളുകളായി അസുഖബാധിതയായിരുന്നു. ഡബ്ലിൻ സെന്റ്‌ വിൻസന്റ്സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ജൂലൈ 31 നായിരുന്നു മരണം. ഡബ്ലിനിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സജീവമായി ഇടപെട്ടിരുന്ന സിസിലി സെബാസ്റ്റ്യൻ ഐറിഷ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷന്റെ ആദ്യ വൈസ് പ്രസിഡണ്ടും ആയിരുന്നു. അയർലണ്ടിൽ ബെല്‍ഫീല്‍ഡ് റോം മാസീസ് ആന്‍ഡ് സണ്‍സ് ഫ്യൂണറല്‍ ഹോമിൽ പൊതുദര്ശന ചടങ്ങുകൾ നടത്തി. സഹപ്രവർത്തകരും സുഹൃത്തുക്കളും ഉൾപ്പടെ ആയിരക്കണക്കിനാളുകളാണ് അന്ത്യാഞ്ജലികളർപ്പിക്കാനായി എത്തിയത്. തിങ്കളാഴ്ച കോട്ടയം മാങ്ങാനം സെന്റ് പീറ്റേഴ്സ് മാര്‍ത്തോമാ പള്ളിയില്‍ സംസ്കാര ചടങ്ങുകൾ നടക്കും. കോര സി തോമസ് ആണ് ഭർത്താവ്. മക്കള്‍: ടോണി, ടിന. മരുമകള്‍: ഡോ. അമ്പിളി ടോണി, ബെല്‍സ്. കൊച്ചുമക്കള്‍: ഐറ, ആരോണ്‍, ഐഡന്‍, ആര്യ.