കോട്ടയം: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ജില്ലാതലചടങ്ങിനോട് അനുബന്ധിച്ചുള്ള പരേഡിൽ 27 പ്ലാറ്റൂണുകൾ പങ്കെടുക്കും. ഓഗസ്റ്റ് 15ന് രാവിലെ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന സ്വാതന്ത്ര്യദിനപരേഡിൽ പോലീസ്, എക്‌സൈസ്, ഫോറസ്റ്റ് എന്നീ യൂണിഫോം സേനകളും എൻ.സി.സി., സ്റ്റുഡന്റ് പോലീസ് കൗൺസിൽ, സ്‌കൗട്ട്, ഗൈഡ്, ജൂനിയർ റെഡ് ക്രോസ്, സ്‌കൂൾ ബാൻഡുകൾ അണിനിരക്കും. പ്ലാറ്റൂണുകളുടെ പരിശീലനം ഓഗസ്റ്റ് 9,10,11 തിയതികളിൽ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. സ്വാതന്ത്യദിനാഘോഷവുമായി ബന്ധപ്പെട്ടു സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കും. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് റെജി പി. ജോസഫിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ആർ.ഡി.ഒ. വിനോദ് രാജ്, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ, ജില്ലാ സപ്‌ളൈ ഓഫീസർ സ്്മിത ജോർജ്, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ: ടി.കെ. ബിൻസി, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി: സി. ജോൺ, സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി. സാജു വർഗീസ്, കോട്ടയം തഹസീൽദാർ എസ്.എൻ. അനിൽകുമാർ, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് ജില്ലാ ട്രെയിനിംഗ് കമ്മിഷണർ റോയി പി. ജോർജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് ജൂനിയർ സൂപ്രണ്ട് ചിത്ര മഹാദേവൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കോട്ടയം ജില്ലാതല സ്വാതന്ത്ര്യദിന പരേഡിൽ 27 പ്ലാറ്റൂണുകൾ പങ്കെടുക്കും.