എല്ലാ മാസവും അഞ്ചിനുള്ളിൽ ശമ്പളം വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ല, 26നു കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കും.


തിരുവനന്തപുരം: എല്ലാ മാസവും അഞ്ചിനുള്ളിൽ ശമ്പളം വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെടാത്തതിനെ തുടർന്ന് ഈ മാസം 26 നു കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കും. ഐഎൻടിയുസി, സിഐടിയു സംഘടനകളുടെ സംയുക്ത സമര സമിതിയാണു പണിമുടക്കിന് ആഹ്വാനം നടത്തിയിരിക്കുന്നത്. ജൂലൈ മാസത്തെ ശമ്പളം ഇതുവരെയും നൽകിയിട്ടില്ല. ശമ്പളം കൃത്യമായി ലഭിക്കണമെന്നും ഓണ ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പണിമുടക്ക് നടത്തുന്നത്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്കുമെന്നും സംയുക്ത സമരസമിതി ജനറൽ സെക്രട്ടറിമാരായ എസ്.വിനോദ്, വി.എസ്.ശിവകുമാർ എന്നിവർ പറഞ്ഞു.