പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന പൂർത്തിയായി, മോക്ക്‌പോൾ നടത്തി.


പുതുപ്പള്ളി: പുതുപ്പള്ളി നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആദ്യഘട്ട പരിശോധന പൂർത്തിയായ വോട്ടിങ് യന്ത്രങ്ങളുടെയും വി.വി പാറ്റുകളുടെയും മോക്ക്‌പോൾ നടത്തി. കോട്ടയം തിരുവാതുക്കലിലെ എ.പി.ജെ അബ്ദുൾ കലാം  ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന ഇ.വി.എം വെയർ ഹൗസിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് മോക്ക് പോൾ നടന്നത്. 20 വോട്ടിങ് യന്ത്രങ്ങളും വി.വി പാറ്റുകളുമാണ് മോക്ക് പോളിനായി തയാറാക്കിയത്.  തെരെഞ്ഞെടുപ്പിനായി ആകെ തയാറാക്കിയിട്ടുള്ള  വോട്ടിങ് യന്ത്രങ്ങളുടെ ഒരു ശതമാനം (നാല് എണ്ണം) യന്ത്രങ്ങളിൽ 1200 വോട്ടുകൾ വീതവും, രണ്ട് ശതമാനം (എട്ട് എണ്ണം) യന്ത്രങ്ങളിൽ 1000 വോട്ടുകൾ വീതവും, അടുത്ത രണ്ട് ശതമാനം (എട്ട് എണ്ണം) യന്ത്രങ്ങളിൽ 500 വോട്ടുകൾ വീതവും പോൾ ചെയ്തു വി.വി. പാറ്റുകൾ വഴി കൃത്യമായി സ്‌ളിപ്പുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയുമാണ് മോക്ക് പോൾ പൂർത്തിയാക്കുന്നത്. ഇ.വി.എം മാനേജ്‌മെന്റ് നോഡൽ ഓഫീസർ റ്റി.എൻ വിജയൻ മോക്ക് പോളിങ് പ്രവർത്തനങ്ങൾ വിലയിരുത്തി.