കൊച്ചി: കൊച്ചിയിലെ ഹോട്ടൽ മുറിയിൽ ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതി കുത്തേറ്റു മരിച്ചു. ചങ്ങനാശേരി സ്വദേശിനി രേഷ്മ(27) ആണു മരിച്ചത്. ഹോട്ടലിലെ കെയർടേക്കറായ കോഴിക്കോട് ബാലുശേരി സ്വദേശി നൗഷിദിനെ (31) എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 10നു കലൂർ പൊറ്റക്കുഴി ഭാഗത്തെ ഹോട്ടലിലാണു സംഭവം ഉണ്ടായത്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് നൗഷാദ് യുവതിയുടെ കഴുത്തിൽ കുത്തുകയായിരുന്നു എന്നാണു പോലീസ് പറയുന്നത്. പൊലീസ് എത്തുമ്പോൾ യുവതി മരിച്ചിരുന്നു. ബഹളം കേട്ട് അടുത്ത മുറിയിലുണ്ടായിരുന്നവരാണ് പോലീസിൽ വിവരമറിയിച്ചത്. മൂന്നു വർഷത്തിലേറെയായി സമൂഹമാധ്യമത്തിലൂടെ രേഷമയെ പരിചയമുണ്ടെന്നും രണ്ടു ദിവസമായി തനിക്കൊപ്പം ഉണ്ടായിരുന്നതായുമാണ് നൗഷാദ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു രേഷ്മ എന്നാണ് വിവരം.