ശബരിമല: നിറപുത്തരിപൂജകള്‍ക്കായി ശബരിമല നട ബുധനാഴ്ച തുറക്കും. ഓഗസ്റ്റ് 10 നാണു ഐശ്വര്യത്തിനും കാർഷിക സമൃദ്ധിക്കുമായി അയ്യപ്പ സന്നിധിയിൽ നെൽക്കതിർ പൂജിക്കുന്ന നിറപുത്തരി ആഘോഷം. നിറപുത്തരിപൂജകള്‍ക്കായി 10 ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്ര നട തുറക്കും. തുടര്‍ന്ന് നിറപുത്തരിക്കായി ക്ഷേത്ര തിരുമുറ്റത്ത് എത്തിച്ച നെല്‍കറ്റകള്‍ മേല്‍ശാന്തി ആചാരപൂര്‍വ്വം ശിരസ്സിലേറ്റി നിറപുത്തരിപൂജയ്ക്കായി ശ്രീകോവിലിനുള്ളിലേക്ക് കൊണ്ട് പോകും. പൂജകള്‍ക്ക് ശേഷം തന്ത്രി നെല്‍കതിരുകള്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. 10 ന് പുലര്‍ച്ചെ 5:45 നും 6.15 നുമിടയ്ക്കുള്ള മുഹൂര്‍ത്തത്തിലാണ് നിറപുത്തരിപൂജ. തന്ത്രി കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവർ നിറപുത്തരിച്ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.