പ്രധാനമന്ത്രിക്കുള്ള കേരളത്തിന്റെ ഓണക്കോടി! കുർത്ത തുന്നുന്നതിനുള്ള തുണിയുടെ നിറങ്ങളും പാറ്റേണും രൂപകല്പന ചെയ്തത് കോട്ടയം സ്വദേശിയും പാലക്കാട് കൊടുമ്പ


കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തിന്റെ ഓണസമ്മാനമായി നൽകുന്ന ഓണക്കോടിയായ കുർത്ത തുന്നുന്നതിനുള്ള തുണിയുടെ നിറങ്ങളും പാറ്റേണും രൂപകല്പന ചെയ്തത് കോട്ടയം സ്വദേശിയും പാലക്കാട് കൊടുമ്പ് കൈത്തറി ക്ലസ്റ്ററിലെ ഡിസൈനറുമായ അഞ്ജു ജോസ് ആണ്. കണ്ണൂർ ചൊവ്വയിലെ ലോക്നാഥ് കോ ഓപ്പറേറ്റീവ് വീവിങ് സൊസൈറ്റിയാണ് പ്രധാനമന്ത്രിക്ക് സമ്മാനിക്കാനുള്ള ഓണക്കോടിക്കുള്ള തുണി നെയ്യുന്നത്. കെ ബിന്ദുവാണ് കുർത്ത തുണി നെയ്യുന്നത്. ഇളം പച്ച, വോള്ള, റോസ്, ചന്ദന നിറം എന്നിവയോടൊപ്പം ഇളം തളിരിലയുടെ നിറം കൂടി ഒത്തുചേർന്നു കുത്തനെ വരകളോടു കൂടിയതാണ് കുർത്ത. തിങ്കളാഴ്ച തുണി തിരുവനന്തപുരത്തെത്തിക്കും. ദേശീയ കൈത്തറി ദിനമാണ് തിങ്കളാഴ്ച. തിരുവനന്തപുരത്തെ തുന്നൽ കേന്ദ്രത്തിലാണ് കുർത്ത തയ്ക്കുന്നത്.