സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമങ്ങൾ: കോട്ടയം നഗരമധ്യത്തിൽ കളത്തിപ്പടി പള്ളിക്കൂടം സ്കൂൾ വിദ്യാർഥികളുടെ തെരുവുനാടകം.


കോട്ടയം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കോട്ടയം നഗരമധ്യത്തിൽ കളത്തിപ്പടി പള്ളിക്കൂടം സ്കൂൾ വിദ്യാർഥികളുടെ തെരുവുനാടകം അരങ്ങേറി. പള്ളിക്കൂടം സ്കൂളിലെ മലയാളം വിഭാഗത്തിന്റെ നേതൃത്വത്തിലാണ് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് തെരുവുനാടകം സംഘടിപ്പിച്ചത്. തിങ്കളാഴ്ച വൈകിട്ട് 4 മണിക്കാണ് തിരുനക്കരയിൽ വിദ്യാർത്ഥികളുടെ തെരുവുനാടകം അരങ്ങേറിയത്. സ്‌കൂളിലെ നാടകാധ്യാപകൻ ജോസ് വർഗീസ് കല്ലറയ്ക്കലിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസം കൊണ്ടാണ് തെരുവ് നാടകം തയ്യാറാക്കിയത്.