ഉപതെരഞ്ഞെടുപ്പിനൊരുങ്ങി പുതുപ്പള്ളിയിൽ മുന്നണികൾ, രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമായി മാറാനൊരുങ്ങി പുതുപ്പള്ളി.


പുതുപ്പള്ളി: പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു മുന്നണികൾ. യു ഡി എഫ്,എൽ ഡി എഫ്, ബി ജെ പി മുന്നണികൾ ഉപതെരഞ്ഞെടുപ്പിനുള്ള ശക്തമായ ഒരുക്കങ്ങൾ ആരംഭിച്ചു. ഇതിനു മുന്നോടിയായിട്ടുള്ള നേതൃയോഗങ്ങൾ മുന്നണികളിൽ ആരംഭിച്ചു കഴിഞ്ഞു. മൂന്നു മുന്നണികളും ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആരൊക്കെയാണ് മത്സരിക്കുക എന്നതിൽ മുന്നണികളിൽ പൂർണ്ണമായും വ്യക്തത വന്നു കഴിഞ്ഞു. തിങ്കളാഴ്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പങ്കെടുത്ത യോഗത്തോടെ പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ യു ഡി എഫ് ആരംഭിച്ചു. ചാണ്ടി ഉമ്മൻ തന്നെ പുതുപ്പള്ളിയിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് സാധ്യത. ഇത് ഏറെക്കുറെ ഉറപ്പായ തീരുമാനമാണ്. ഇതിൽ മുന്നണിയുടെ ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി വരാനുള്ളത്. ഒപ്പം സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയാകും എൽ ഡി എഫ് പുതുപ്പള്ളിയിൽ പ്രചാരണം ശക്തമാക്കുക. ജെയ്‌ക് സി തോമസ് സ്ഥാനാര്ഥിയാകാനാണ് സാധ്യത. ബി ജെ പിയും ശക്തമായ പ്രചാരണ പരിപാടികളിലാണ്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ബൂത്ത് ദർശൻ യാത്രയുടെ ഭാഗമായി പ്രചാരണം കൂടുതൽ ശക്തമാക്കാനാണ് ബി ജെ പി യുടെ തീരുമാനം.