പാലായിൽ സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ആലഞ്ചേരിയെ കണ്ടു അനുഗ്രഹം തേടി ചാണ്ടി ഉമ്മനും ജെയിക് സി തോമസും.


പാലാ: പാലായിൽ സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ കണ്ടു അനുഗ്രഹം തേടി യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും എൽ ഡി എഫ് സ്ഥാനാർഥി ജെയിക് സി തോമസും. മെത്രാഭിഷേകത്തിൻ്റെ ഗോൾഡൻ ജൂബിലി ആഘോഷിക്കുന്ന മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിവിന്റെ പാലാ കത്തീഡ്രൽ പളളിയിൽ നടന്ന ഗോൾഡൻ ജൂബിലി പ്രത്യേക പരിപാടിയിൽ പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പാലാ ബിഷപ്പ് ഹൗസിൽ വെച്ചായിരുന്നു സ്ഥാനാർത്ഥികളുടെ കൂടിക്കാഴ്ച. പാലാ റോപാതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടുമായും ഇരുവരും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മടങ്ങിയത്.