പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പോരാട്ടത്തിനാണ് എൽഡിഎഫ് ശ്രമിക്കുന്നത് എന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് നേതാവിനെ ഇടത് സ്വതന്ത്രനായി മത്സരിപ്പിക്കുമെന്നും ഉമ്മൻ ചാണ്ടിയോട് ഏറെ അടുപ്പമുള്ളയാളെയാണ് എൽ ഡി എഫ് മത്സര രംഗത്ത് ഇറക്കുന്നതെന്നുമുള്ള അഭ്യൂഹം മന്ത്രി തള്ളി. പുതുപ്പള്ളിയിൽ പാർട്ടിക്ക് പുറത്തുനിന്നുള്ള ആളെ മത്സരിപ്പിക്കില്ല. സ്ഥാനാർഥിയാകാൻ പറ്റിയവർ മുന്നണിയിലുണ്ടെന്നും മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള മന്ത്രി പറഞ്ഞു. പുതുപ്പള്ളി ഇടതുപക്ഷത്തിന് അനുകൂലമായ മണ്ഡലമാണ് എട്ടു പഞ്ചായത്തുള്ളതിൽ ആറും ഭരിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു.