പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഓഗസ്റ്റ് പന്ത്രണ്ടിന് കോട്ടയത്ത് പ്രഖ്യാപിക്കും, തൃക്കാക്കര മോഡല്‍ കോട്ടയത്ത് നടക്കില്ല അതാണ്


കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഓഗസ്റ്റ് പന്ത്രണ്ടിന് കോട്ടയത്ത് പ്രഖ്യാപിക്കുമെന്നു പുതുപ്പള്ളി മണ്ഡലത്തിന്റെ ഉപതെരഞ്ഞെടുപ്പ് ചുമതലയുള്ള സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. പാര്‍ട്ടി സെക്രട്ടേറിയറ്റും മണ്ഡലം കമ്മിറ്റിയും ചേര്‍ന്ന ശേഷമായിരിക്കും സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുക. തൃക്കാക്കര മോഡല്‍ കോട്ടയത്ത് നടക്കില്ല അതാണ് ചരിത്രം. സഹതാപത്തെ മറികടക്കാന്‍ കഴിയുന്ന രാഷ്ട്രീയ സാഹചര്യം കോട്ടയത്തുണ്ട്. പുതുപ്പള്ളി ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ശക്തമായ സംഘടനാ അടിത്തറയുള്ള മണ്ഡലമാണ്. ഉത്സവകാലം പരിഗണിച്ച്  തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടതല്ലായിരുന്നു. ജൂലൈ ഒന്നിന് ശേഷം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തവര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ് എന്നും അദ്ദേഹം പറഞ്ഞു.