ദിവസങ്ങളോളം തല കുടത്തിൽ കുടുങ്ങി ആഹാരം പോലും കഴിക്കാൻ പറ്റാതെ ദുരിതമനുഭവിച്ച നായയ്ക്ക് രക്ഷകരായി അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ, ജീവൻ രക്ഷിച്ച ഉദ്യോഗസ്ഥർക്


വൈക്കം: ദിവസങ്ങളോളം തല കുടത്തിൽ കുടുങ്ങി ആഹാരം പോലും കഴിക്കാൻ പറ്റാതെ ദുരിതമനുഭവിച്ച നായയ്ക്ക് രക്ഷകരായി അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ. വൈക്കം ടി വി പുരം പള്ളിപ്പുറത്തുശ്ശേരിയിൽ ദിവസങ്ങളോളം തല കുടത്തിൽ കുടുങ്ങി ആഹാരം പോലും കഴിക്കാൻ പറ്റാതെ ദുരിതമനുഭവിച്ച തെരുവ്നായയെ വൈക്കം അഗ്നിരക്ഷാ സേന നിലയത്തിലെ ഉദ്യോഗസ്ഥർ രക്ഷകരായി. തന്റെ ജീവൻ രക്ഷിച്ച ഉദ്യോഗസ്ഥർക്ക് മറക്കാൻ പറ്റാത്ത ആദരവ് നൽകിയാണ് തെരുവ്‌നായ തന്റെ നന്ദി അറിയിച്ചത്. 



കഴിഞ്ഞ ദിവസമാണ് സംഭവം. കുടത്തിൽ നായയുടെ തല കുടുങ്ങി ദിവസങ്ങളോളം ആഹാരം കഴിക്കാൻ പറ്റാതെ ദുരിതമനുഭവിക്കുന്ന നായയുടെ വിവരം നാട്ടുകാരിലൊരാളാണ് വൈക്കം അഗ്നിരക്ഷാ സേന നിലയത്തിൽ വിളിച്ചറിയിച്ചത്. തുടർന്ന് വൈക്കം ഫയർ സ്റ്റേഷൻ ഓഫീസർ ഷാജികുമാറിന്റെ നിർദ്ദേശമനുസരിച്ചുള്ള സംഘം സ്ഥലത്ത് എത്തി ഏറെ നേരത്തെ ശ്രമഫലമായി നായയുടെ കഴുത്തിൽ കുടുങ്ങിയ പ്ലാസ്റ്റിക് കുടം കട്ടറും കത്രികയും ഉപയോഗിച്ച് പുറത്തെടുക്കുകയായിരുന്നു.

കുടത്തിൽ നിന്നും തല പുറത്തെടുത്തതോടെ ആക്രമണഭീതി തോന്നിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ അകലം പാലിച്ചപ്പോൾ ഏവരെയും അത്നഴുതപ്പെടുത്തി തന്റെ ജീവൻ രക്ഷിച്ച ഉദ്യോഗസ്ഥരോടുള്ള നന്ദി അറിയിക്കുകയായിരുന്നു തെരുവ്‌നായ. ഉദ്യോഗസ്ഥരുടെ അരികിലേക്ക് എത്തിയ തെരുവ് നായ മുട്ടിയുരുമ്മിയും കെട്ടിപ്പിടിച്ചും ചാടിയും തന്റെ സന്തോഷവും നന്ദിയും അറിയിച്ചു.

ഈ കാഴ്ച കണ്ടു നിന്നവർക്ക് അത്ഭുതം മാത്രമല്ല കണ്ണിനെ ഈറനണിയിക്കുന്ന കാഴ്ചയായിരുന്നു ഇത്. ഉദ്യോഗസ്ഥർക്കൊപ്പം ഏറെനേരം നിന്ന നായ അഗ്നിരക്ഷാ സേനയുടെ വാഹനം വരെ ഇവരെ അനുഗമിക്കുകയും തുടർന്ന് ഉദ്യോഗസ്ഥർ പോയതിനു ശേഷമാണ് മടങ്ങിയതും.