വൈക്കത്ത് ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.


വൈക്കം: വൈക്കത്ത് ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വൈക്കം മറവൻതുരുത്ത് തറവട്ടത്ത് വൃന്ദാവനിൽ നടേശൻ (48), ഭാര്യ സിനിമോൾ (43) എന്നിവരെയാണ് തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് വര്‍ഷം മുമ്പ് കെ.എസ്‌.ആര്‍.ടി.സി യില്‍ എം പാനല്‍ ജീവനക്കാരനായിരുന്നു നടേശൻ. ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട ശേഷം കക്ക വാരല്‍ തൊഴിലാളിയായി ഉപജീവനം നടത്തുകയായിരുന്നു. സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കിയതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവർക്കു വിദ്യാർഥികളായ രണ്ട് പെണ്കുട്ടികളുണ്ട്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മകൾ സ്‌കൂൾ വിട്ടു ഇന്നലെ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ശ്രദ്ധ,ശ്രേയ എന്നിവരാണ് മക്കൾ.