തലയോലപ്പറമ്പിൽ വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.


തലയോലപ്പറമ്പ്: കോട്ടയം തലയോലപ്പറമ്പിൽ വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാളിവേലിൽ സുരേന്ദ്രൻ (65), രമണി (58)എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയും രോഗാവസ്ഥയെയും തുടർന്ന് ഇരുവരും ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. സ്വന്തമായി നടത്തിയിരുന്ന ചായക്കടയായിരുന്നു ഇവരുടെ വരുമാന മാർഗ്ഗം. രാവിലെ മുതൽ ഇരുവരെയും പുറത്ത് കാണാഞ്ഞതിനെ തുടർന്ന് അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.