കനത്ത മഴ: ഈരാറ്റുപേട്ട- വാഗമൺ റോഡിൽ മണ്ണിടിഞ്ഞു വീണു, വാഹന ഗതാഗതം നിരോധിച്ചു.


ഈരാറ്റുപേട്ട: കനത്ത മഴയെത്തുടർന്ന് ഈരാറ്റുപേട്ട- വാഗമൺ റോഡിൽ മണ്ണിടിഞ്ഞു വീണു. മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈരാറ്റുപേട്ട- വാഗമൺ റൂട്ടിൽ വാഹന ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടർ വി. വിഘ്‌നേശ്വരി അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. കനത്ത മഴയിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു. ഈരാറ്റുപേട്ട തീക്കോയി, തലനാട് മേഖലകളിൽ കനത്ത മഴയായിരുന്നു. ഉരുൾ പൊട്ടൽ ഉണ്ടായതായും മണ്ണിടിച്ചിൽ ഉണ്ടായതായും സംശയം ഉയരുന്നുണ്ട്. വെള്ളിക്കുളം സ്കൂളിൽ ക്യാംപ് ആരംഭിച്ചു.