ഈരാറ്റുപേട്ട: കഴിഞ്ഞ രണ്ട് മണിക്കൂറുകളായി പെയ്യുന്ന ശക്തമായ മഴയിൽ ജില്ലയുടെ കിഴക്കൻ മേഖലകളിൽ കനത്ത മഴ. കനത്ത മഴയിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു. ഈരാറ്റുപേട്ട തീക്കോയി, തലനാട് മേഖലകളിൽ കനത്ത മഴയായിരുന്നു. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ മലയോര മേഖലയിൽ മണ്ണിടിച്ചിൽ ഉണ്ടായോ എന്ന സംശയവും ഉയരുന്നുണ്ട്. കലങ്ങി മറിഞ്ഞു ശക്തമായ ഒഴുക്കാണ്. മീനച്ചിലാറിന്റെ തീരത്ത് താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുന്ന സ്ഥിതിയിലാണ്.
കോട്ടയം ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴ, മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു, മണ്ണിടിച്ചിൽ ഉണ്ടായതായി സംശയം.