പുതുപ്പള്ളിയിലെ പരാജയത്തിന്റെ പക തീർക്കലാണ് രാഷ്ട്രീയത്തിൽ പോലും ഇല്ലാത്ത തനിയ്ക്കെതിരെ സിപിഎം സൈബർ സംഘം നടത്തുന്നത്, സമൂഹമാധ്യമ അധിക്ഷേപത്തിനെതിരെ മറ


കോട്ടയം: സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റും കമന്റും പ്രചരിപ്പിച്ചവർക്കെതിരെ ഡി ജി പിക്ക് പരാതി നൽകി അന്തരിച്ച മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം എൽ എ യുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മകൾ ഡോ. മറിയ ഉമ്മൻ. പുതുപ്പള്ളിയിലെ പരാജയത്തിന്റെ പക തീർക്കലാണ് രാഷ്ട്രീയത്തിൽ പോലും ഇല്ലാത്ത തനിയ്ക്കെതിരെ സിപിഎം സൈബർ സംഘം നടത്തുന്നത് എന്ന് മറിയ പറഞ്ഞു. ജീവിച്ചിരുന്നപ്പോൾ അപ്പയെ ഒരുപാട് വേട്ടയാടിയവർ മരണ ശേഷം അദ്ദേഹത്തിൻറെ ഓർമ്മകളെയും ഭയപ്പെടുന്നതിനാലാണ് വേട്ടയാടൽ തുടരുന്നതിനു മറിയ ഉമ്മൻ പറഞ്ഞു. പോസ്റ്റുകളുടെയും കമന്റുകളുടെയും സ്‌ക്രീൻ ഷോട്ടുകൾ ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്. ഇടത് അനുകൂല പ്രൊഫൈലുകളിലാണ് ദിവസങ്ങൾക്ക് മുൻപ് മോശമായ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സമയത്ത് ഉമ്മൻ ചാണ്ടിയുടെ ഇളയ മകൾ അച്ചു ഉമ്മനെതിരെയും സൈബർ ആക്രമണം ഉണ്ടായിരുന്നു.