കോട്ടയം: തിരുനക്കര മൈതാനം വൈവിധ്യങ്ങളിലേക്കു വാതിൽ തുറന്നു. ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹമായ ആര്യഭട്ട മുതൽ ചന്ദ്രയാൻ വരെയുള്ള ‘ ഐഎസ്ആർഒ കണ്ടെത്തലുകളെ’ ഇവിടെ നടക്കുന്ന പ്രദർശനത്തിൽ കണ്ടറിയാൻ അവസരം. കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുനക്കരയിൽ നടക്കുന്ന നോളജ് ഫെസ്റ്റിലാണ് ശാസ്ത്ര പ്രദർശനം. അറിവിന്റെ 15 കൂടാരങ്ങളും ഐഎസ്ആർഒയുടെ ശാസ്ത്ര ബസും വാനനിരീക്ഷണ സ്റ്റാളുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പ്രദര്‍ശനം രാവിലെ സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. ഒഎ കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറി റിയാ ജേക്കബ് സ്വാഗതം ചെയ്തു. എക്സിബിഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ബി അനന്ദക്കുട്ടന്‍ അധ്യക്ഷനായി. കണ്‍ സ്യൂമര്‍ ക്ലിനിക് സബ്കമ്മിറ്റി കണ്‍വീനര്‍ പ്രകാശ് കുമാര്‍ പി.ടി തീം പ്രസന്റേഷന്‍ നടത്തി.എക്സിബിഷന്‍ കമ്മിറ്റി കണ്‍വീനര്‍ പി.എന്‍ പ്രദീപ് നന്ദി പറഞ്ഞു. രാവിലെ 10 മുതല്‍ 7.30 വരെയാണ് പ്രവേശനം. ഐഎസ്ആർഒയുടെ സ്റ്റാളിലും ബസിലും രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പ്രദർശനം സന്ദർശിക്കാൻ അവസരം ഉണ്ടാകും. ശാസ്ത്ര ബസിൽ ആര്യഭട്ട മുതൽ ചന്ദ്രയാൻ വരെയുള്ള ഉപഗ്രഹങ്ങളുടെ വിശദാംശങ്ങളും മോഡലുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതു കൂടാതെ വിവിധ റോക്കറ്റുകളുടെ മാതൃകകളും കാണാം. ഇതു കൂടാതെ ടെലിസ്കോപ്പിലൂടെ അദ്ഭുത കാഴ്ചയും ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യം. കുട്ടികൾക്കും മുതിർന്നവർക്കും പ്രവേശനമുണ്ട്. ഈ മാസം 23 വരെയാണ് പ്രദര്‍ശനം.