പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: ജനവിധി ആരംഭിച്ചു, വോട്ടെടുപ്പ് വൈകിട്ട് 6 മണി വരെ, വോട്ടെടുപ്പ് നടപടികൾ തത്സമയം വീക്ഷിക്കുന്നതിന് വെബ്കാസ്റ്റിംഗ് സംവിധാന


കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം എൽ എ യുമായ ഉമ്മൻ ചാണ്ടിയുടെ ഒഴിവിലേക്കാണ് നടത്തപ്പെടുന്ന ഉപതെരഞ്ഞെടുപ്പിൽ ജനവിധി ആരംഭിച്ചു. രാവിലെ 7 മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്. 182 ബൂത്തിലെയും വോട്ടെടുപ്പ് നടപടികൾ തത്സമയം വീക്ഷിക്കുന്നതിന് വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയുണ്ട്. കളക്ട്രേറ്റിലെ കൺട്രോൾ റൂം സജ്ജമാണ്. പോളിംഗ് ബൂത്തുകളിൽ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് ജില്ലാ കളക്ടർ വി.വിഘ്‌നേശ്വരി പറഞ്ഞു. യുഡിഎഫിനുവേണ്ടി ചാണ്ടി ഉമ്മനും എൽഡിഎഫിനുവേണ്ടി ജെയ്ക് സി.തോമസും എൻഡിഎക്കു വേണ്ടി ജി.ലിജിൻ ലാലുമാണ് മത്സരിക്കുന്നത്. ആം ആദ്മി പാർട്ടി സ്ഥാനാർഥി ലൂക്ക് തോമസ് ഉൾപ്പെടെ 4 പേർ കൂടി മത്സരരംഗത്തുണ്ട്. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ 8 ഗ്രാമ പഞ്ചായത്തുകളിലെ 182 ബൂത്തുകളിലായി 1,76,417 വോട്ടർമാരാണുള്ളത്.