കാഞ്ഞിരപ്പള്ളിയിൽ കാർ ടെലിഫോൺ പോസ്റ്റിലിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം.


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ കാർ ടെലിഫോൺ പോസ്റ്റിലിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. കട്ടപ്പന സ്വദേശിനിയായ പയ്യപ്പള്ളി വീട്ടിൽ അമ്മിണി മാത്യുവാണ് ഇന്ന് പുലർച്ചെ ഉണ്ടായ അപകടത്തിൽ മരിച്ചത്. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം ഉണ്ടായത്. കോട്ടയത്തെ ആശുപത്രിയിലെ ചികിത്സക്ക് ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം എന്നാണ് വിവരം. കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷന് മുന്നിലാണ് അപകടം ഉണ്ടായത്. മക്കളായ ജേക്കബ്, ബ്ലസ്സി എന്നിവരാണ് കാറിൽ ഒപ്പം ഉണ്ടായിരുന്നത്. അപകടം ഉണ്ടായ ഉടൻ തന്നെ അമ്മിണിയെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ മകൾ ബ്ലെസി ആശുപതിയിൽ ചികിത്സയിലാണ്. മകൻ ജേക്കബ് ആണ് വാഹനം ഓടിച്ചിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം.