പാലാ: പാലാ-പൊൻകുന്നം റോഡിൽ പൈകയിൽ ബൈക്കിനു പിന്നിൽ ലോറിയിടിച്ച് ദമ്പതികൾക്ക് ഗുരുതര പരിക്ക്. ചൊവ്വാഴ്ച രാവിലെ പൈക പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ തിടനാട് സ്വദേശിയായ തോമസിനും ഭാര്യക്കും ഗുരുതരമായി പരിക്കേറ്റു. ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിനു പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ദമ്പതിമാരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.