കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ പ്രസവ വാർഡിന് സമീപമുള്ള സ്റ്റെയർകേസിലേക്ക് മേൽക്കൂരയിൽ നിന്നും കോൺക്രീറ്റ് പാളി അടർന്നു വീണു. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ഈ സമയം സ്റ്റെയർകേസിൽ ആളുകളാരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ജനറൽ ആശുപത്രിയിൽ പ്രസവ വാർഡിന് സമീപമുള്ള മേൽക്കൂരയിലെ സീലിങ്ങിന്റെ ഒരു ഭാഗം കോൺക്രീറ്റ് പാളി സ്റ്റെയർകേസിലേക്ക് അടർന്നു വീണത്.