കോട്ടയം കാരിത്താസ് ആശുപത്രിക്ക് "ഗ്രേറ്റ് പ്ലേസ് ടു വർക്ക് "അംഗീകാരം, കേരളത്തിൽ അംഗീകാരം ലഭിച്ച ആദ്യത്തെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി, സുവർണ്ണ നേട


കോട്ടയം: ആറു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള കോട്ടയം കാരിത്താസ് ആശുപത്രിയിലെ തൊഴിൽ സംസ്ക്കാരവും ജീവനക്കാരുടെ മികച്ച പ്രവർത്തനവും കണക്കിലെടുത്ത് ആശുപത്രിക്ക് "ഗ്രേറ്റ് പ്ലേസ് ടു വർക്ക് "അംഗീകാരം. ഏറ്റവും മികച്ച തൊഴിലാളി സൗഹൃദ സ്‌ഥാപനങ്ങൾക്ക്   പരിശോധനകളുടെയും വിവിധ സർവേകളുടെയും അടിസ്‌ഥാനത്തിൽ ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ട്  നൽകുന്നതാണ് ഈ അംഗീകാരം. കേരളത്തിൽ ഈ അംഗീകാരം ലഭിച്ച ആദ്യത്തെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയാണ് കാരിത്താസ്. എല്ലാ വിഭാഗങ്ങളിലും തികച്ചും സംതൃപ്തിയോടെ ജോലി ചെയ്യുന്ന കാരിത്താസിലെ ജീവനക്കാരാണ് കാരിത്താസിനെ ഈ അവാർഡിന് യോഗ്യരാക്കിയത് എന്ന് ഡയറക്ടർ ഫാ.ബിനു കുന്നത്ത് പറഞ്ഞു. സംസ്ഥാന തൊഴിൽ-വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അവാർഡ് കൈമാറി. ഒരു  സ്‌ഥാപനത്തിൽ തൊഴിലെടുക്കുന്ന ജീവനക്കാർ തന്നെ അവരുടെ സന്തോഷം,സുരക്ഷ,അഭിമാനം, വിശ്വാസം,കൂട്ടായ്മ, ഒത്തൊരുമ തുടങ്ങിയവ സ്വയം  സാക്ഷ്യപെടുത്തുന്നതാണ് ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ അംഗീകാരത്തിൻ്റെ മേന്മ.