കനത്ത മഴയിലും കാറ്റിലും കോട്ടയം നഗരമധ്യത്തിൽ മരം വീണു, 6 വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു, ഒടിഞ്ഞു വീണത് മുറിച്ചു മാറ്റണമെന്ന് വ്യാപാരികൾ നിരന്തരം ആവശ്യപ്പെ


കോട്ടയം: കനത്ത മഴയിലും കാറ്റിലും കോട്ടയം നഗരമധ്യത്തിൽ മരം വീണു 6 വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു. കോട്ടയം കലക്‌ടറേറ്റിനു സമീപമാണ് അപകടം ഉണ്ടായത്. കനത്ത മഴയിലും കാറ്റിലും മരം റോഡിലേക്ക് കടപുഴകി വീഴുകയായിരുന്നു. 6 വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു. വ്യാപാരികൾ വിവരമറിയിച്ചതിനെ തുടർന്ന് കെ എസ് ഇ ബി അധികൃതർ ലൈൻ ഓഫ് ചെയ്യുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് മരം മുറിച്ചു മാറ്റിയത്. റോഡിൽ ഏറെ നേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മരം കടപുഴകി വീണത്.